Breaking News

എൽ ഡി എഫ് വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

എൽ ഡി എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മാസ്റ്ററുടെ വിജയത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരിച്ചു.അരയി- കാർത്തിക148ാം ബൂത്ത് കമ്മിറ്റിയാണ് രൂപീകരിച്ചു

അരയി പി.ആർ.സ്മാരക മന്ദിരത്തിൽ വെച്ച് ചേർന്ന കൺവെഷൻ ആർ ജെ ഡി ജില്ല പ്രസിഡണ്ട് വി.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം കെ.കെ.വത്സലൻ അദ്ധ്യക്ഷത വഹിച്ചു.ആർ ജെ ഡി സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ, സി പി എം ഏരിയ കമ്മിറ്റിയംഗം പ്രിയേഷ് കാഞ്ഞങ്ങാട്, ജെ ഡിഎസ്സ് ജില്ല പ്രസിഡണ്ട് പി.പി.രാജു, എൻ.സി.പി.ജില്ല സെക്രട്ടറി ഉദിനൂർ സുകുമാരൻ, എൻ.സി.പി. ബ്ലോക്ക് പ്രസിഡണ്ട് രാഹൂൽനിലാങ്കര, ആർ.ജെ.ഡി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പി.പി.രാജൻ, ആർ വൈ ജെ ഡി സംസ്ഥന സെക്രട്ടറി പ്രജിഷ് പാലക്കാൽ, എൽ ഡി എഫ് ഹൊസ്ദുർഗ്ഗ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.വി. ജയപാൽ ചെയർമാൻ വിജയൻ മണക്കാട്ട് വാർഡ് കൗൺസിലർ കെ.വി.മായാകുമാരി, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം സി.പവിത്രൻ, കെ.അമ്പാടി,സി.പി.എം.ബ്രാഞ്ച് സെക്രട്ടറിമാരായ, പ്രിയേഷ്‌.ടി.,ഷൈജു പി., എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം നിഗേഷ് .പി.കെ. സ്വാഗതം പറഞ്ഞു

No comments