സർവോദയ സദസ് സംഘടിപ്പിച്ചു
കാസറഗോഡ് ജില്ലാ സർവ്വോദയമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വോദയ ദിനാചരണത്തിൻ്റെ ഭാഗമായി കലാലയങ്ങൾ കൊലയറകളല്ല എന്ന സന്ദേശവുമായി സർവ്വോദയ സദസ്സ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോ. ടി.എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാമൂഹ്യ പ്രവർത്തക സതി പയ്യന്നൂർ മുഖ്യപ്രഭാഷണം നടത്തി. കെ ആർ കുഞ്ഞിരാമൻ , ഇ.വി നാരായണൻ, ഇ.വി പത്മനാഭൻ, മണിയറ വിജയൻ, ടി.വി രാജീവൻ, എൻ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും പി.യു കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.
No comments