Breaking News

ഭാരതീയ വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട്

ഭാരതീയ വിചാരകേന്ദ്രം കാസറഗോഡ് ജില്ലാ സമ്മേളനം നാളെ കാഞ്ഞങ്ങാട് വ്യാപാരഭവനിൽ ചേരും. ഉച്ചയ്ക്ക് 2.30 നു പടന്നക്കാട് ജില്ലാ ആയുർദേവ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ.കെ.വിശ്വനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷൻ മുരളീധരൻ പാലമംഗലം അധ്യക്ഷത വഹിക്കും. ഭാരതീയ സാമ്പത്തിക പൈതൃകം- സമകാലീന പ്രശ്ന പരിഹാരമാതൃക: ഒരു പഠന എന്ന വിഷയം സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സി.സുധീർബാബു അവതരിപ്പിക്കും. ഡോ.കെ.ഐ.ശിവപ്രസാദ് സ്വാഗതവും സുരാജ് നന്ദിയും പറയും. വൈകിട്ട് 5.30 നു ചേരുന്ന സമാപന സഭയിൽ മേഖലാ സെക്രട്ടറി പി.ബാലഗോപാലൻ സമാപന സന്ദേശം നൽകും. മുരളീധരൻ പാലമംഗലം അധ്യക്ഷത വഹിക്കും. ജില്ലാ കാര്യാധ്യക്ഷൻ പി.നാരായണൻ സ്വാഗതവും ജില്ലാ സമിതി അംഗം എം.ചന്ദ്രശേഖരൻ നന്ദിയും പറയും.

No comments