Breaking News

കാസറഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതി രൂപീകരണ ശില്പശാല നടത്തി.

കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിന് 2024-2025 വർഷത്തേക്ക്  വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ 8.5 കോടി രൂപയുടെ ബജറ്റ് .1725100 രൂപയുടെ ജില്ലാ പദ്ധതി ഉൾപ്പെടെയാണിത്. ജില്ലാ പദ്ധതിയുടെ ഭാഗമായി യുപി, വനിത മലയാളം വായനാ മത്സരം, കന്നഡ വിഭാഗത്തിനായി യുപി, മുതിർന്നവർ വായനാ മത്സരം എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്. കുട്ടികൾക്കായുള്ള സർഗോത്സവം പഞ്ചായത്ത് , നഗരസഭ, താലൂക്ക്, ജില്ലാ തലങ്ങളിൽ നടത്തുന്നതാണ്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ജില്ല, താലൂക്ക് സെമിനാറുകൾ, ഉപകരണ വിതരണം എന്നിവയ്ക്കും ഫണ്ട് ലഭ്യമാക്കും. പദ്ധതി രൂപീകരണ ശില്പശാല ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ വാർഷിക പദ്ധതി അവതരണം നടത്തി. ജില്ലാ ജോയൻ്റ് സെക്രട്ടറി ടി രാജൻ സ്വാഗതം പറഞ്ഞു.

No comments