പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം
ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് പ്രൗഡോജ്ജ്വല തുടക്കം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിക്കൾക്ക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി തിരി തെളിയിച്ചു. ജില്ലാ കോടതികളും മുൻസിഫ് കോടതികളുമാണ് ഭാരതത്തിലെ നിയമ വ്യവസ്ഥകളുടെ നട്ടെല്ല് എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഭിഭാഷക ഡയറി ജസ്റ്റിസ്റ്റ് ബച്ചു കുര്യൻ തോമസ് പ്രകാശനം നിർവഹിച്ചു. ബാങ്ക് ഓഫ് ബറോഡ കോഴിക്കോട് റീജനൽ മനേജർ കണ്ണൻ ഏറ്റുവാങ്ങി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ. എൻ.എ നെല്ലിക്കുന്ന്, നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ സെഷൻ ജഡ്ജ് കെ.കെ ബാലകൃഷ്ണൻ, ഹോസ്‌ദുർഗ് പോക്സോ ജഡ്‌ജ് സി. സുരേഷ് കുമാർ, സി.കെ ശ്രീധരൻ,
സി.കെ രത്നാകരൻ, കെ. മണികണ്ഠ നമ്പ്യാർ, പി അപ്പുക്കുട്ടൻ എന്നിവർ സംബന്ധിച്ചു. എം.സി ജോസ് സ്വാഗതം പറഞ്ഞു. ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്‌പദമാക്കി
No comments