ലഹരിക്കെതിരെ ആസാദരങ്ങ്
ലഹരിക്കെതിരെ സന്ദേശമുയർത്തികൊണ്ട് കാസർകോട് ജില്ലാ ആസാദ് സേനയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ ആസാദരങ്ങ് നടത്തി. ലഹരിക്കെതിരെ വാക്കത്തോൺ, ഫ്ലാഷ്മോബ്, തെരുവ് നാടകം എന്നിവ സംഘടിപ്പിച്ചു. സനാതന ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ്മോബും സെന്റ് പയസ് കോളേജ് രാജപുരത്തിന്റെ നേതൃത്വത്തിൽ തെരുവ് നാടകവും കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. വിദ്യാർത്ഥികൾ വാക്കത്തോണും നടത്തി. ജില്ലാ തല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സാമൂഹ്യ നീതി വകുപ്പിലെ സീനിയർ സൂപ്രണ്ട് എം അബ്ദുള്ള പങ്കെടുത്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ മാരായ വി. വിജയകുമാർ , ഡോ. കെ വി വിനീഷ് കുമാർ , സുമലത, സജിനി, പാർവതി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എൻ. എസ്. എസ്. വണ്ടിയെർ സെക്രട്ടറിമാരായ മീനാക്ഷി, ശ്രീജിഷ, സഞ്ജയ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
No comments