Breaking News

വനിതാ ദിനം ആചരിച്ചു

നീലേശ്വരം റോട്ടറി അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. 
മിറർ റൈറ്റിംഗിൽ ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനം നേടിയ മടിക്കൈ മൂന്നുറോഡ് സ്വദേശി കെ ലളിതയെ ആദരിച്ചു. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും, ജില്ലകളുടെയും പേര് 76 സെക്കൻഡ് കൊണ്ട് മലയാളത്തിൽ തലതിരിച്ച് എഴുതിയാണ് ലളിത റെക്കോർഡ് നേടിയത്.
ആയിരത്തോളം പേജുകളുള്ള ഭഗവദ്ഗീത പൂർണ്ണമായും തലതിരിച്ച് എഴുതി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലാണ് ലളിത.
കേരള കേന്ദ്ര സർവകലാശാല ഗണിത വിഭാഗം മേധാവി ഡോ. കെ എ ജർമിന ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ്‌ കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. എം വി മോഹൻദാസ് മേനോൻ, പ്രൊഫ. കെ ജെ സിറിയക് , അഡ്വ. കെ കെ നാരായണൻ, ഡോ. എം മുരളീധരൻ നമ്പ്യാർ, ഡോ. നിഷ ശിവദാസ്, ഇന്ദുലേഖ ഗിരീഷ്, ഫ്ലാബിയൻ കെ ജെ, സംഗീത വിജയൻ, സെക്രട്ടറി വിജേഷ് കുറുവാട്ട് എന്നിവർ സംസാരിച്ചു.

No comments