Breaking News

കുടിവെള്ളമെത്തിച്ചു

നീലേശ്വരം തൈക്കടപ്പുറം സുനാമി കോളനിയിൽ കുടിവെള്ളമെത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചിലവഴിച്ച്, വാട്ടർ അതോറിറ്റിയുടെ പാലിച്ചോൻ ജംഗ്ഷൻ മുതൽ പൈപ്പ് ലൈൻ വഴിയാണ് തൈക്കടപ്പുറം സുനാമി കോളനിയിൽ വെള്ളം എത്തിച്ചത്.
എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കെ.വി. ശശികുമാർ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി .ശാന്ത മുഖ്യാതിഥിയായിരിന്നു.
കൗൺസിലർമാരായ വിനു നിലാവ്, ഇ.അശ്വതി,അൻവർ സാദിഖ്, അഡ്വ. കെ . വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. വി സുരേഷ് കുമാർ സ്വാഗതവും ശ്രീജ സത്യൻ നന്ദിയും പറഞ്ഞു.

No comments