തണ്ണീർ പന്തൽ ആരംഭിച്ചു
വേനൽ ചൂടിൽ നിന്നും പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ മോരും വെള്ളം വിതരണം ചെയ്യുന്നതിന് നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഹെഡാഫീസ് പരിസരത്ത് തണ്ണീർ പന്തൽ ആരംഭിച്ചു. ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് അഡ്വ. കെ. വി രാജേന്ദ്രൻ നിർവ്വഹിച്ചു. സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ, അസി. സെക്രട്ടറി കെ.ആർ രാകേഷ് ഡയറക്ടർമാരായ എ.സുരേഷ് ബാബു, കെ.സൂരജ്, കെ.സുകുമാരൻ, സി.സുനിൽകുമാർ, പി. വിനു, കെ.വി. റീന , കെ. രേഷ്മ, സ്റ്റാഫ് സെക്രട്ടറി കെ.വി.സായി കിരൺ തുടങ്ങിയവർ സംബന്ധിച്ചു.
No comments