Breaking News

കെ എസ് ടി എ കക്കാട്ട് ബ്രാഞ്ച് യാത്രയയപ്പ് സമ്മേളനം നടത്തി

കെ എസ് ടി എ കക്കാട്ട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ പി. ദിലീപ് കുമാർ ( സംസ്ഥാന എക്സിക്യൂട്ടിവ് അംഗം), കെ.വി.ഗംഗാധരൻ, ഇ.വി. ബാലചന്ദ്രിക (ജിഎച്ച്എസ്എസ്, ഉപ്പിലിക്കൈ), രാജൻ മൂലക്കോത്ത് (ജിയുപിഎസ് മടിക്കൈ ആലമ്പാടി), ടി. മൊയ്തു (ജിയുപിഎസ് അരയി ) എന്നിവർക്ക് യാത്രയയപ്പ് നൽകി. ജില്ലാ ജോ:സെക്രട്ടറി കെ. ലളിത ഉദ്ഘാടനം ചെയ്തു. എം.വി.ആശ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം വി.കെ. ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ നൽകി. മഹേശൻ. എം, ടി.പി. രാജേഷ്, രാജേഷ് പുറവങ്കര, പി.വി.പ്രകാശൻ, ഡോ:പി.കെ. ദീപക്, വി.ത്രിവേണി തുടങ്ങിയവർ സംസാരിച്ചു. കെ.എം. സുധാകരൻ സ്വാഗതവും പ്രീത കുന്നിൽ നന്ദിയും പറഞ്ഞു.

No comments