Breaking News

ആർ എൽ വി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമ മാപ്പ് പറയുക :തിയ്യ മഹാസഭ.

ആർ എൽ വി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമ മാപ്പ് പറയുക :തിയ്യ മഹാസഭ

നീലേശ്വരം: കേരളത്തിൽ അറിയപ്പെടുന്ന കലാകാരനായ ആർ.എൽ.വി. രാമകൃഷ്ണനെ ജാതിയുടെയും നിറത്തിന്റെയും പേരിൽ അപമാനിച്ച നർത്തകി സത്യഭാമ കേരള പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം പ്രസ്ഥാപിച്ചു.
 കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ലിംഗമോ, സമ്പന്നനോ, ദരിദ്രനോ എന്ന വേർതിരിവില്ലെന്നും കലാമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഇതിനെല്ലാം അതീതരാണ് എന്നും ഗണേഷ് അരമങ്ങാനം പറഞ്ഞു. സത്യഭാമയുടെ പ്രസ്താവന സാക്ഷര കേരത്തിന് അപമാനമാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ സത്യഭാമയുടെ പരിപാടികൾ ബഹിഷ്കരിക്കുവാൻ കേരള സമൂഹം തയ്യാറാകണമെന്നും ആർ എൽ വി രാമകൃഷ്ണന് തിയ്യ മഹാസഭയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേർത്തു.

No comments