സെമിനാർ തുടങ്ങി
പടന്നക്കാട് കാർഷിക കോളേജിൽ 'കാലാവസ്ഥ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ പരിപാലനവും'എന്ന വിഷയത്തിൽ സെമിനാർ തുടങ്ങി. അന്താരാഷ്ട്ര വന ദിനം,ലോകജല ദിനം, ലോക കാലാവസ്ഥാ വിജ്ഞാനീയ ദിനം എന്നീ ദിനാഘോഷങ്ങളുടെ ഭാഗമായി കേരള കാർഷിക സർവകലാശാലയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് കോളേജ് വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഡീൻ, സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ്, സെൻട്രൽ യൂണിവേഴ്സിറ്റി ഭൗതികശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ: വിൻസൻറ് മാത്യു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ: ടി സജിതാ റാണി അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടർ ഡോ:പി. കെ. മിനി സ്വാഗതം പറഞ്ഞു. ഡോ: ജി. വി.സുദർശന റാവു ചടങ്ങിന് ആശംസ നേർന്നു.ഡോ. എൻ. മണികണ്ഠൻ നന്ദി പറഞ്ഞു.സെമിനാർ 23ന് സമാപിക്കും.
No comments