നവ പ്രതിഷ്ഠ കലശ മഹോത്സവം മാർച്ച് 26,27 തീയതികളിൽ
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട് പൊട്ടൻപതി നവപ്രതിഷ്ഠാ കലശ മഹോത്സവം മാർച്ച് 26, 27 തീയതികളിൽ നടക്കും.
തറവാട് തന്ത്രി മയ്യൽ ദിലീപ് വാഴുന്നവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. 26 ന് വൈകിട്ട് 5.30 ന് ആചാര്യവരണം, തുടർന്ന് സമൂഹപ്രാർഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, രക്ഷോഘ്നഹോമം, വാസ്‌തുഹോമം, വാസ്‌തുകലശ പൂജ, വാസ്‌തുബലി, വാസ്‌തുകലശാഭിഷേകം, ജലാധിവാസം, അസ്ത്രകലശപൂജ. 27 നു രാവിലെ 7 നു ഗണപതിഹോമം, തുടർന്നു ദുർഗാപൂജ, മൃത്യുഞ്ജയഹോമം, ശയ്യാപൂജ, ബിംബോദ്ധാരണം, നിദ്രാകലശപൂജ, കലശപൂജ. ഉച്ചയ്ക്ക് 12.10 നും 1.33 നും മധ്യേ ദേവപ്രതിഷ്ഠ. തുടർന്നു കലശാഭിഷേകം, മഹാപൂജ, പ്രസാദവിതരണം. മാർച്ച് 30,31 തീയതികളിൽ തറവാട്ടിൽ കളിയാട്ടവുമുണ്ടാകും.
No comments