Breaking News

ദാഹജല പന്തൽ ഉദ്ഘാടനം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് നടത്തി വരുന്ന ദാഹജല പന്തൽ കെ.വി.വി.ഇ.എസ് നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് കെ.വി.സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം നഗരസഭാ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷറഫ് ,വൈസ് പ്രസിഡൻറ് സി.വി.പ്രകാശൻ ,സെക്രട്ടറി ശശിധരൻ പാണ്ടിക്കോട്, യൂത്ത് വിംഗ് പ്രസിഡൻറ് രാജൻ കളർഫുൾ, വനിതാ വിംഗ് ജനറൽ സെക്രട്ടറി ജയലക്ഷ്മി സുനിൽ , ടി.വി.തമ്പാൻ എന്നിവർ സംസാരിച്ചു.

No comments