പ്രതിഷേധ പ്രകടനം നടത്തി
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായവരെയും അതിന് കൂട്ടുനിന്നവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ട് നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട്
മഡിയൻ ഉണ്ണികൃഷ്ണൻ, ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, മണ്ഡലം പ്രസിഡണ്ടുമാരായ എറുവാട്ട് മോഹനൻ, പി.പി.കുഞ്ഞികൃഷ്ണൻ, പി. രാമചന്ദ്രൻ, വിനോദ് കുമാർ എ.വി, സത്യൻ പത്രവളപ്പിൽ, രമാ രാജൻ, എൻ.സി.രാജു, ഇ.ഷജീർ, കെ.സെലു, സാമിക്കുട്ടി, പി. പുഷ്കരൻ, ദിനേശ് കരിങ്ങാട്ട്, എം. ബാലചന്ദ്രൻ, കെ.പി.രാമചന്ദ്രൻ, രവീന്ദ്രൻ കൊക്കോട്ട്, പി.രമേശൻ നായർ, കെ.കെ.കൃഷ്ണൻ, പി.വി.കൃഷ്ണൻ, കെ.വി.പ്രസാദ്, പി.അരവിന്ദാക്ഷൻ, കൊട്ര സുധാകരൻ, കെ.സുകു, സി.കെ.രോഹിത്, അനൂപ് ഓർച്ച എന്നിവർ നേതൃത്വം നൽകി.
No comments