ആശാൻ സ്മൃതി സദസ് സംഘടിപ്പിച്ചു
മഹാകവി കുമാരനാശാൻ്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ചിറപ്പുറം ബി ഏ സി പരിസരത്ത് സംഘടിപ്പിച്ച പരിപാടി പുകസ സംസ്ഥാന കമ്മിറ്റിയംഗം ടി.എം.ദിനേശൻ ഉദ്ഘാടനം ചെയ്‌തു. സംഘം ജില്ലാ പ്രസിഡണ്ട് സി.എം.വിനയചന്ദ്രൻ, ഡോ.എൻ.പി.വിജയൻ, എ.വി.സുരേന്ദ്രൻ, പി.എസ്.അനിൽകുമാർ, കെ രഘു, ടി.രാജൻ എന്നിവർ സംസാരിച്ചു. സുമാ ദേവി, ആരാധ്യ അനിൽ , ബാലചന്ദ്രിക ടീച്ചർ ,യു.ഉണ്ണികൃഷ്ണൻ എന്നിവർ ആശാൻ്റെ കവിതകളവതരിപ്പിച്ചു. കുമാരി ഗോപിക കരുണാകാവ്യത്തെ മുൻനിർത്തി നൃത്താവിഷ്കാരം നടത്തി. ഡോ.കെ.വി.സജീവൻ സ്വാഗതം പറഞ്ഞു. കെ.വി.ദാമോദരൻ അധ്യക്ഷനായി. കെ.വി.സേതുമാധവൻ നന്ദി പറഞ്ഞു.
No comments