Breaking News

ജലബജറ്റ് പ്രകാശനവും ജലസുരക്ഷ ശില്പശാലയും നടത്തി

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ ജല ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ പ്രകാശിപ്പിച്ചു. തുടർന്ന് ജലസുരക്ഷ ശില്പശാലയും നടന്നു. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നീലേശ്വരം ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും വിവിധമേഖലകളിലെ ജലലഭ്യതയും ജല ഉപയോഗവും കണക്കാക്കി ജലബജറ്റ് തയ്യാറാക്കുകയും ജലസുരക്ഷാ പദ്ധതികൾ രൂപപ്പെടുത്തുന്നതിന് ശില്പശാലയും നടന്നു. അതിരൂക്ഷമായ വരൾച്ചയെ നേരിടാൻ ഒരോ പഞ്ചായത്തിലെയും നീർത്തടങ്ങളെ അടിസ്ഥാനമാക്കി മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നീരുറവ പദ്ധതികൾ, മൈനർ ഇറിഗ്രേഷൻ പദ്ധതികൾ, മണ്ണ് ജല സംരക്ഷണ പദ്ധതികൾ മുതലായവ ഏകോപിപ്പിച്ച് പദ്ധതികൾ തയ്യാറാക്കി ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ കമ്മിറ്റിയിൽ അവതരിപ്പിക്കും. ശില്പശാലയിൽ ബ്ലോക്ക് സെക്രട്ടറി രാഗേഷ്. ടി., സ്വാഗതം പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.പി.പ്രസന്നകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു. പടന്നക്കാട് കാർഷിക കോളേജിലെ ഡോ.പി.കെ. സജീഷ് വിഷയാവതരണം നടത്തി. വരൾച്ചാ പ്രതിരോധ കർമ്മ പരിപാടികൾ ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ അവതരിപ്പിച്ചു. ജെബിഡിഒ എ.വി.സന്തോഷ് കുമാർ നീരുറവ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുമേഷ്.എം., അനിൽകുമാർ .കെ .എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ രഘുനാഥൻ.പി. നന്ദി പറഞ്ഞു.

No comments