ഉപവാസ സമരം ഇന്ന് സമാപിക്കും
പടന്നക്കാട് നെഹ്റു കോളേജ് കെ.എസ്.യു -എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ഉപവാസ സമരം ഇന്ന് സമാപിക്കും. അന്യായമായ സസ്പെന്റ് ചെയ്തവരെ തിരിച്ചെടുക്കുക,SFI ഗുണ്ടായിസം അവസാനിപ്പിക്കുക,കോളേജ് അതികൃതരുടേയും അന്വേഷണ കമ്മീഷന്റെയും നീതി നിഷേധത്മകമായ സമീപനം അവസാനിപ്പിക്കുക,വിദ്യാർത്ഥി സംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടാണ് ഉപവാസ സമരം തുടങ്ങിയത്. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എൻ.എ ഖാലിദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ഹിബ സാലി അധ്യക്ഷത വഹിച്ചു.
"നിരന്തരമായ എസ്.എഫ്.ഐയുടെ ആക്രമങ്ങൾക്ക് ഇരയാവുകയും പലപ്രാവശ്യം പ്രിൻസിപ്പാളിനും മറ്റു അധികാരികൾക്കും പരാതിപ്പെടുകയും തെളിവ് സഹിതം പരാതിപെട്ടിട്ടും ഏകപക്ഷീയമായ സമീപനമാണ് ഉണ്ടാവുന്നത്, പ്രത്യേകിച്ചും തുടർച്ചയായി അടുത്തിടെ പെണ്ണ് കുട്ടികൾക്ക് പോലും അക്രമങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു സമരവുമായി ഞങ്ങൾ മുന്നോട്ടു വരുന്നത്" എന്ന് സമര നായകന്മാരായ റാഫി ആശിഷ് തൗഫീഖ് കീർത്തനഎന്നിവർ പറഞ്ഞു.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവാസ് ഉണ്ണിയാടൻ, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ, എം.എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി,കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് റസാഖ് തായ്‌ലക്കണ്ടി, ജനറൽ സെക്രട്ടറി ജാഫർ കെ.കെ, എം.എസ്.എഫ് നേതാവ് യാസീൻ മീനാപ്പീസ് എന്നീ നേതാക്കൾ സമര പന്തൽ സന്ദർശിക്കുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.
No comments