പ്ലാവ് മുറിക്കൽ ചടങ്ങ് നടത്തി
മടിയൻ കൂലോം നവീകരണം: പ്ലാവ് മുറിക്കൽ ചടങ്ങ് നടന്നു. ദാരു ശില്പങ്ങളാലും കൊത്തുപണികളാലും ഐതിഹ്യ പെരുമകളാലും പ്രശസ്തമായ മടിയൻ കൂലം നവീകരണ പ്രവർത്തനങ്ങൾ ഭക്തജന കൂട്ടായ്മയിൽ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ക്ഷേത്ര നവീകരണത്തിന് ആവശ്യമായ മര ഉരുപ്പടികൾ ശേഖരിക്കുന്നതിന്റെ ആദ്യപടിയായി ക്ഷേത്ര പരിസരത്ത് പ്ലാവ് മുറിക്കൽ ചടങ്ങ് നടന്നു. ക്ഷേത്ര നടയിലെ പ്രാർത്ഥനയ്ക്ക് ശേഷം വൈനിങാൽ പുരുഷോത്തമൻ ആചാരിയുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ട്രസ്റ്റി ബോർഡ് ചെയർമാൻ വി. എം. ജയദേവൻ, ട്രസ്റ്റി ബോർഡ് അംഗം വി. നാരായണൻ, എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, വികസന സമിതി ഭാരവാഹികൾ, നാട്ടുകാർ മറ്റ് ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു.
No comments