Breaking News

വനിതാ ദിനം ആചരിച്ചു

പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. യോഗം കണ്ണൂർ ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീനാഥ്. പി. ആർ ഉദ്‌ഘാടനം നിർവഹിച്ചു.വനിതാ വേദി പ്രസിഡന്റ്‌ അഡ്വ. ശ്രീജ ജയമോഹൻ അധ്യക്ഷത വഹിച്ചു. ജീവൻധാര പ്രസിഡന്റ്‌ രാജീവൻ. ടി. വി, വനിതാ വേദി എക്സിക്യൂട്ടീവ് അംഗം ഗീതവേണുഗോപാൽ, എന്നിവർ സംസാരിച്ചു. സൈബർ ലോകത്തെ സ്ത്രീ സുരക്ഷ എന്നീ വിഷയത്തിൽ ശ്രീനാഥ്. പി. ആർ ക്ലാസ്സ്‌ എടുത്തു. യോഗത്തിൽ ഷബ്‌ന രഞ്ജിത്ത് സ്വാഗതവും, ശ്രീകല മോഹനൻ നന്ദിയും പറഞ്ഞു.

No comments