അന്തർ ജില്ലാ ക്വിസ് മത്സരം നടത്തി
കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ, നീലേശ്വരം പടി ഞ്ഞാറ്റംകൊഴുവൽ തണൽ എന്നിവയുടെ നേതൃത്വത്തിൽ അന്തർ ജില്ലാ ക്വിസ് മത്സരം നടത്തി. കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ, നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ എന്നിവയുടെ നേതൃത്വത്തിൽ കാസറ ഗോഡ്, കണ്ണൂർ ജില്ലാ ക്വിസ് മത്സരം നടത്തി.
ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തി യത്. മോട്ടിവേഷൻ സ്‌പീക്കറും ലീഡർഷിപ് ട്രെയിനറും ആയ എം.വി.മോഹൻദാസ് മേനോൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എൻ.സദാശിവൻ അധ്യക്ഷത വഹിച്ചു. ഡോ.എം.രാധാകൃഷ്‌ണൻ നായർ, ക്വിസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി.വിജയൻ മാസ്റ്റർ, സെക്രട്ടറി വി.തമ്പാൻ മാ സ്റ്റർ എന്നിവർ പ്രസംഗിച്ചു. സി.രവീന്ദ്രൻ നായർ സ്വാഗതവും ക്വി സ് അസോസിയേഷൻ കോ- ഓർഡിനേറ്റർ കെ.വിജിത്ത് നന്ദിയും പറഞ്ഞു. രാകേഷ് വലിയപൊയിൽ മത്സരം നിയന്ത്രിച്ചു.
മത്സര വിജയികൾ:
എൽ. പി വിഭാഗം
ഒന്നാം സ്ഥാനം -ഹൃദ്യ കെ എം വെള്ളിക്കോത്ത്
രണ്ടാം സ്ഥാനം - -ആദിത്യദേവ് വറക്കോട്ട് വയൽ
മൂന്നാം സ്ഥാനം - -ഋഷികേഷ് പി നീലേശ്വരം
യു. പി വിഭാഗം :
ഒന്നാം സ്ഥാനം - അശ്വിൻരാജ് നീലേശ്വരം
രണ്ടാം സ്ഥാനം - അനന്യ കെ കിനാത്തിൽ
മൂന്നാം സ്ഥാനം - അലൻ കെ രാജ് ബങ്കളം.
ഹൈസ്കൂൾ വിഭാഗം:
ഒന്നാം സ്ഥാനം - ശ്രീദേവി സി നീലേശ്വരം
രണ്ടാം സ്ഥാനം - തീർത്ഥ പ്രകാശ് പിലിക്കോട്
മൂന്നാം സ്ഥാനം -അഭിരാജ് പെരൂർ
പൊതു വിഭാഗം:
ഒന്നാം സ്ഥാനം -സുധീഷ് മടിക്കൈ
രണ്ടാം സ്ഥാനം - ഷീബ മടിക്കൈ
മൂന്നാം സ്ഥാനം - നിഷ കെ. എസ് വറക്കോട്ട് വയൽ.
No comments