Breaking News

ലോക്സഭാ തിരഞ്ഞെടുപ്പ്: കാസറഗോഡ് ജില്ലയിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഉത്തരവായി ആദ്യഘട്ട പരിശീലനം 2 മുതൽ.

ലോക്സഭാ തിരഞ്ഞെടുപ്പ്: കാസറഗോഡ് ജില്ലയിൽ ഉദ്യോഗസ്ഥ രുടെ ഡ്യൂട്ടി ഉത്തരവായി ആദ്യഘട്ട പരിശീലനം 2 മുതൽ.
കാസറഗോഡ് ജില്ലയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഉദ്യോ ഗസ്ഥരുടെ ഡ്യൂട്ടി ഉത്തരവായി. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക്
നിയോഗിച്ചു കൊണ്ട് ഓർഡർ സോഫ്‌വെയറിലാണ് ഉത്തരവ് പ്രസിദ്ധീകരിച്ചത്. തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിര ഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോയെന്ന് അതത് സ്ഥാപന മേലധികാരികൾ പരിശോധിച്ച് ഉറപ്പാക്കണം. ഉത്തരവ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കൈമാറി സോഫ്റ്റ് വെയറിലെ ഓർഡർ സെർവ്‌ഡ് സ്‌റ്റാറ്റസ് ഓപ്ഷനിൽ രേഖപ്പെടുത്തണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ കെ.ഇമ്പശേ ഖർ അറിയിച്ചു. ജീവനക്കാർക്കുള്ള തിരഞ്ഞെടുപ്പ് പരിശീലന ക്ലാ സുകൾ ഏപ്രിൽ 2 മുതൽ 4 വരെയാണ്. പ്രിസൈഡിങ് ഓഫി സർമാർക്കും ഒന്നാം പോളിങ് ഓഫിസർമാർക്കും മണ്ഡലാടിസ്ഥാ നത്തിലാണ് പരിശീലനം. ഡ്യൂട്ടി ഉത്തരവുകൾ കിട്ടിയ ഉദ്യോഗ സ്ഥർ നിർബന്ധമായും പ്രസ്‌തുത ക്ലാസുകളിൽ പങ്കെടുക്കണ മെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

No comments