Breaking News

പ്രകടനവും പൊതുയോഗവും നടത്തി

മോദിയെ തോൽപ്പിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടത്തി. കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ നിരവധിപേർ അണിനിരന്നു. തുടർന്ന് നടത്തിയ പൊതുയോഗം ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി പി രാജു അധ്യക്ഷത വഹിച്ചു. മൂലക്കണ്ടം പ്രഭാകരൻ സ്വാഗതം പറഞ്ഞു. യു ഉണ്ണികൃഷ്ണൻ,കെ പി സഹദേവൻ, വേണുഗോപാൽ, പി രാധാകൃഷ്‌ണൻ, ദിലീപ് മേടയിൽ,സുരേന്ദ്രൻ കെ വി തുടങ്ങിയവർ സംസാരിച്ചു.

No comments