Breaking News

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സിങ് സന്ധുവിനെയും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി തിരഞ്ഞെടുത്തതായി പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചത്. അതേസമയം തീരുമാനത്തിൽ യോഗത്തിൽ താൻ വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീർ രഞ്ജൻ ചൗധരി അറിയിച്ചു. കമ്മിഷണർമാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിയോജിപ്പ്. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി
അമിത് ഷായും അധീർ രഞ്ജൻ ചൗധരിയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങൾ.കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. സുഖ്ബിർ സിങ് സന്ധു പഞ്ചാബ് കേഡറിലേയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

സമിതിയുടെ ശിപാർശ ഇന്നു തന്നെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറിയേക്കും.രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇവരുടെ നിയമനം പ്രാബല്യത്തിൽ വരും. ഇരുവരും നാളെയോടെ ചുമതലയേൽക്കുമെന്നാണ്
വിവരം. തുടർന്ന് ഞായറാഴ്‌ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടികൾ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ കിഞ്ഞദിവസം രാജിവച്ചിരുന്നു. മറ്റൊരു കമ്മീഷണറായ അനിൽ ചന്ദ്ര പാണ്ഡെ ഫെബ്രുവരിയിൽ വിരമിക്കുകയും ചെയ്തു‌. ഇതേത്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ അവേശഷിച്ചിരുന്നത്. അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാർ നേരിട്ട് നിയമിക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.

No comments