മുണ്ടിനീര് :കൂവാറ്റി അങ്കണവാടി രണ്ടാഴ്ചതേക്ക് അവധി
മുണ്ടിനീര് പടർന്നു പിടിക്കുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂവാറ്റി അംഗൻവാടിയിൽ ഹെൽപ്പർക്ക് ഉൾപ്പെടെ രോഗബാധയുണ്ടായതോടെ കുട്ടികൾക്ക് രണ്ടാഴ്ചത്തെ അവധി നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ്
വേനൽച്ചൂട് കടുത്തതോടെ പകർച്ചവ്യാധികളും പകരുകയാണ്. കിനാനൂർ കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൂവാറ്റി അംഗൻവാടിയിൽ ഹെൽപ്പർക്ക് ഉൾപ്പെടെ രോഗബാധയുണ്ടായതോടെ ആരോഗ്യ വകുപ്പ് അധികൃതർ കുട്ടികൾക്ക് രണ്ടാഴ്ചത്തെ അവധി നിർദ്ദേശിച്ചു. 13 കുട്ടികളാണ് അംഗൻവാടിയിൽ പഠിക്കുന്നത്. ആദ്യം ഒരു കുട്ടിക്കാണ് രോഗം പിടിപെട്ടത്. മുൻകരുതൽ എന്ന നിലയിൽ ഒരു മാസത്തിന് ശേഷമാണ് ഈ കുട്ടി അംഗൻവാടിയിൽ എത്തിയത്. പിന്നീട് മറ്റൊരു കുട്ടിക്ക് കൂടി രോഗം പിടിപെട്ടു. ഈ കുട്ടിയും ഇതേ രീതിയിൽ അവധിയെടുത്തു. പിന്നീട് രണ്ട് കുട്ടികൾക്ക് കൂടി രോഗം പിടിപെട്ടു. ഇതിൽ ഒരു കുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം അംഗൻവാടിയിലെത്തി. ഇതോടെ മറ്റ് കുട്ടികൾക്കും രോഗലക്ഷണം വന്ന് തുടങ്ങിയതോടെ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം രണ്ടാഴ്ചത്തേക്ക് അവധി നൽകുകയായിരുന്നു. അംഗൻവാടി ഹെൽപ്പർക്കും മൂന്ന് കുട്ടികൾക്കും നിലവിൽ രോഗം ബാധിച്ചിട്ടുണ്ട്. ചാങ്ങാട്, ചാമക്കുഴി, പറയങ്ങാട്, ആനക്കല്ല്, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് അംഗൻവാടിയിൽ എത്തുന്നത്.
മുണ്ടി നീര്, പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ്
പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.
No comments