വിഞ്ജാന വികസന സദസ് സംഘടിപ്പിച്ചു
നീലേശ്വരം പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്യത്തിൽ വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. കൃത്രിമ ബുദ്ധിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ആധുനിക കാലഘട്ടത്തിൽ മനുഷ്യപുരോഗതിക്ക് ശാസ്ത്രം നൽകിയ സംഭാവനകളെ കേരളീയ പശ്ചാത്തലത്തിൻ വിലയിരുത്തുന്നതിനും വിജ്ഞാനകേരളത്തെ സൃഷ്ടിക്കുന്നതിൽ കേരളത്തിലെ ഗ്രന്ഥാശാലാ സംഘം വഹിച്ച പങ്ക് പൊതുജനങ്ങളുമായി പങ്കുവെയ്ക്കുന്നതിനുമാണ് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ വായനശാലകളിലും ഇത്തരത്തിലുള്ള സദസുകൾ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് വി ഹരിദാസ് അധ്യക്ഷനായി. ചടങ്ങിൽ സംസ്ഥാനതലത്തിൻ മികച്ച അംഗനവാടി ഹെൽപ്പർ പുരസ്കാരം നേടിയ ജോളി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തിൻ്റെ സമം പുരസ്കാരം നേടിയ ബിന്ദു മരങ്ങാട്, ലൈബ്രറി കൗൺസിൽ താലൂക്ക്തല സർഗ്ഗോത്സവത്തിലും വനിതോസവത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച അശ്വനി ഗംഗാധരൻ, നിവേദ്യ ജയൻ,അരുഷിറാം, പാർവ്വതി. ഇ.വി, അപർണ ദേവ്, എന്നിവർക്ക് എ വി സുരേന്ദ്രൻ ഉപഹാരങ്ങൾ നൽകി.വാർഡ് കൗൺസിലർമാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കെ. ജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ ഫിനാൻസ് ഓഫീസർ കെ സതീശൻ വിഷയാവതരണം നടത്തി. ഇ.കെ. സുനിൽകുമാർ സ്വാഗതവും എ പി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments