Breaking News

കെ. രത്‌നകരൻ നായർ ട്രസ്റ്റി ബോർഡ്‌ ചെയർമാൻ

മലബാർ ദേവസ്വം ബോർഡിനു കീഴിലെ നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ട്രസ്‌റ്റി ബോർഡ് ചുമതലയേറ്റു. പാരമ്പര്യ ട്രസ്റ്റിമാരായ വാസുദേവൻ മൂത്തപിടാരർ, എറുവാട്ട് നായർ, അരമന നായർ എന്നിവരുടെ പ്രതിനിധികളും പാരമ്പര്യേതര ട്രസ്റ്റിമാർ ആയി കെ.രത്നാകരൻ നായർ, സുരേഷ് ബാബു എന്നിവരാണ് ചുമതലയേറ്റത്. ട്രസ്‌റ്റി ബോർഡ് ചെയർമാൻ ആയി കെ.രത്നാകരൻ നായരെ തിരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷൻ ഇൻസ്പെക്‌ടർ ഉമേശയുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

No comments