കളിയാട്ട മഹോത്സവം ഏപ്രിൽ 5 മുതൽ 7മുതൽ
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ കരിങ്ങാട്ട് തറവാട്ടിലെ കളിയാട്ടം ഏപ്രിൽ 5 മുതൽ 7 വരെ നടക്കും.
തറവാട്ടിൽ പുതുതായി നിർമിച്ച തിരുമുറ്റത്തിന്റെ സമർപ്പണം 5 നു രാവിലെ 9 മണിക്ക് തന്ത്രി കിഴക്കില്ലം ശംഭു നമ്പൂതിരി നിർവഹിക്കും. 5 നു രാവിലെ 6.30 നു ഗണപതിഹോമം, വൈകിട്ട് അഞ്ചരയ്ക്ക് അനുമോദനസഭ, 6.30 നു വിഷ്ണുസഹസ്രനാമ പാരായണം, 7 നു കളിയാട്ടം തുടങ്ങൽ, തുടർന്നു കുളിച്ചുതോറ്റവും പടവീരൻ തെയ്യം പുറപ്പാടും. 6 നു രാവിലെ 9 മണിക്ക് ചൂളിയാർ ഭഗവതി, 11 നു വിഷ്ണുമൂർത്തി, ഉച്ചയ്ക്ക് 2 നു ധർമദൈവം മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ആറരയ്ക്ക് ലളിതസഹസ്രനാമ പാരായണം, രാത്രി 7.30 നു കുളിച്ചുതോറ്റം, തുടർന്നു പടവീരൻ തെയ്യം പുറപ്പാട്. 7 നു രാവിലെ 9 നു ചൂളിയാർ ഭഗവതി, 11 നു വിഷ്ണുമൂർത്തി, ഉച്ചയ്ക്ക് 2 നു മൂവാളംകുഴി ചാമുണ്ഡി പുറപ്പാട്. അന്നദാനവുമുണ്ടാകും.
No comments