Breaking News

കെപിവിയു സി ഐ ടി യു ചെറുവത്തൂർ ഏരിയ സമ്മേളനം

കേരള ഫോട്ടോഗ്രാഫേഴ്സ് ആൻ്റ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (കെ.പി വി.യു) സിഐടിയു ചെറുവത്തൂർ ഏരിയ സമ്മേളനം സി ഐ ടിയു ചെറുവത്തൂർ ഏരിയ സെക്രട്ടറി കൈനി കുഞ്ഞികണ്ണൻ ഉദ്ഘാടനം ചെയ്തു. 'വിജേഷ് കയ്യൂർ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.സുരേഷ് അവതരിപ്പിച്ചു. ഐഡി കാർഡ് ജില്ലാ കമ്മിറ്റി അംഗം കെ.വി കുഞ്ഞികൃഷ്ണൻ വിതരണം ചെയ്തു. സന്തോഷ്. എസ്.കെ, ഹരിഷ് കുഞ്ഞി കൊച്ചി,ദിനു മേക്കട്ട്, അജയൻ. വി. വി, അനീഷ് ഫോക്കസ് എന്നിവർ സംസാരിച്ചു. ജിനു പൊതാവൂർ റിപ്പോർട്ട് അവതരിപ്പിച്ചു. നവനീത് പൊതുവാൾ നന്ദി പറഞ്ഞു. ഭാരവാഹികൾ :പ്രസിഡണ്ട് അജേഷ് പുത്തിലോട്ട്, വൈസ് പ്രസിഡണ്ട് സനോജ് പൊതാവൂർ, സെക്രട്ടറി വിജേഷ് കയ്യൂർ, ജോ.സെക്രട്ടറി വിനീഷ് കെ.വി, നവനീത് പൊതുവാൾ.

No comments