Breaking News

നീലേശ്വരം പാലായി തണ്ടാളത്ത് നാലുപുരപ്പാട് തറവാട് കളിയാട്ട മഹോത്സവം ഏപ്രിൽ 2,3 തീയതികളിൽ നടക്കും.

നീലേശ്വരം പാലായി തണ്ടാളത്ത് നാലുപുരപ്പാട് തറവാട് കളിയാട്ട മഹോത്സവം ഏപ്രിൽ 2,3 തീയതികളിൽ നടക്കും.
2 ന് വൈകുന്നേരം 6 മണിക്ക് ദീപാരാധന. 6.30 ന് മാതൃസമിതി തിരുവാതിര. 7 ന്‌ തുടങ്ങൽ. 8 ന് അന്നദാനം. 9 മുതൽ അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി, മോന്തിക്കോലം, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി പുറപ്പാട്. 3ന് രാവിലെ 10.30 ന് കുണ്ടൂർ ചാമുണ്ഡി, 11 നു പാടാർക്കുളങ്ങര ഭഗവതി, 11.30 ന് വിഷ്ണുമൂർത്തി, 12 ന് കുറത്തിയമ്മ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. തുടർന്ന് അന്നദാനം. ഉച്ചയ്ക്ക് ഒരു മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതിയുടെ തിരുമുടി നിവരൽ. കളിയാട്ടത്തിന് മുന്നോടിയായി മാർച്ച് 26, 27 തീയതികളിൽ തന്ത്രി കക്കാട്ട് പടിഞ്ഞാറില്ലത്ത് കേശവ പട്ടേരിയുടെ കാർമികത്വത്തിൽ തറവാട്ടിൽ നവീകരണ കലശവും നടത്തിയിരുന്നു.

No comments