കിനാനൂർ കരിന്തളം പഞ്ചായത്തിലെ പാറക്കോൽ പുഞ്ചവള്ളിയിൽ റബർ പുകപ്പുര കത്തിനശിച്ചു. പി.എം. അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. ഒരു ക്വിന്റലോളം റബർ ഷീറ്റ് കത്തി നശിച്ചു. ഇന്നു രാവിലെ പതിനൊന്നരയോടെയുണ്ടായ തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയമാക്കി.
No comments