തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു.
തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം സമാപിച്ചു. ഉത്സവത്തിന് തുടക്കം കുറിച്ച് ഞായർ പുലർച്ചെ 6 ന് ദീപാരാധന 6.30ന് ഗണപതി ഹോമം, വൈകിട്ട് 4 ന് ദേവനെ മലയിറക്കൽ എന്നിവ നടന്നു. തുടർന്ന് കോയിത്തട്ട ധർമ്മശാസ്താംകാവ് അയ്യപ്പ ഭജനമഠത്തിൽ നിന്നും താലപ്പൊലി, മുത്തുക്കുട, ചെണ്ടമേളം, വിവിധ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് വർണ ശബളമായ തിരുമുൽ കാഴ്ച്ച ഘോഷയാത്രയും 6 മണി തിരുമുൽ കാഴ്ച്ച സമർപ്പണവും നടന്നു. 7 ന് അന്തിവെള്ളാട്ടം പുറപ്പാട്, 7.30 മുതൽ അന്നദാനം, 10 ന് സന്ധ്യാവേല കളിക്കപ്പാട്ട്, 10.30 ന് അന്തിവേല, കലശം എഴുന്നള്ളിക്കൽ, തുടർന്ന് വെള്ളകെട്ടൽ എന്നീ ചടങ്ങുകൾ നടന്നു. തിങ്കളാഴ്ച്ച പുലർച്ചെ 5 ന് നടതുറന്ന് ദീപാരാധന, 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, 9 ന് തുലാഭാരം, കുട്ടികൾക്ക് ചോറൂണ്, 12 ന് അന്നദാനം എന്നിവ നടന്നു. 3 മണിക്ക് ദേവനെ മല കയറ്റൽ ചടങ്ങോടെയാണ് പരിപാടികൾക്ക് സമാപനമായത്.
No comments