കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം നടത്തി
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടത്തി. സംസ്ഥാന കമ്മറ്റി അംഗം ഡോ: രശ്മിത കെ.എം. സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര ഗവൺമെന്റ് കേരളത്തിന് മേൽ ചെലുത്തുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന് കെ ജി ഒ എ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡണ്ട് മധുസൂദനൻ ടി.പി. പതാക ഉയർത്തി. ഏരിയാ സെക്രട്ടരി പി. ലോഹിദാക്ഷൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.വി. മനോജ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം വി. ചന്ദ്രൻ , ജില്ലാ സെക്രട്ടരി കെ.വി. രാഘവൻ , ജില്ലാ ട്രഷറർ പി.കെ.ബാലകൃഷ്ണൻ , ജില്ലാ ജോ : സെക്രട്ടരി രമേശൻ കോളിക്കര, ജില്ലാ കമ്മറ്റി അംഗങ്ങൾ അനിത കെ , വത്സൻ എം , സുരേന്ദ്രൻ ടി.ടി എന്നിവർ സംസാരിച്ചു. ഡോ: മുജീബ് റഹ്മാൻ , സജീവൻ ടി.സി, രമ്യ ടി.വി, ശ്രുതി. കെ . മധുസൂദനൻ . കെ ജയപ്രകാശൻ കെ. മധുസൂദനൻ വി , സി.കെ. പങ്കജാക്ഷൻ, അനിത സി ഡി പി ഒ എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.പുതിയ ഭാരവാഹി കളായി ഡോ: സുമേഷ്. സി.എസ് - പ്രസിഡണ്ട്അനസൂര്യ - വൈസ്.പ്രസിഡണ്ട്മധുസൂദനൻ കെ - വൈസ് പ്രസിഡണ്ട്ലോഹിദാക്ഷൻ പി. സെക്രട്ടരിജയപ്രകാശൻ കെ - ജോ: സെക്രട്ടരിസുബിത. പി.എസ്മനോജ് പി.വി. ട്രഷറർ എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.സമ്മേളനത്തിന് ശേഷംചെറുവത്തൂർ ടൗണിൽ പൊതുസമ്മേളനം നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ഉത്ഘാടനം ചെയ്തു
No comments