നാൾമരം മുറിക്കൽ ചടങ്ങ് നടന്നു
നീലേശ്വരം പുതുക്കൈ ശ്രീ സദാശിവ ക്ഷേത്ര തിരുസന്നിധിയിലെ ഇടുവുങ്കാൽ നീണ്ട 13 വർഷത്തിന് ശേഷം ഒറ്റ ക്കോല മഹോത്സവം ഏപ്രിൽ 30, മെയ് 01 നടത്തപെടുകയാണ്. അതിനു മുന്നോടിയായുള്ള നാൾമരം മുറിക്കൽ ചടങ്ങ് ഐക്കോടൻ തമ്പാൻ നായരുടെ വീട്ടു വളപ്പിൽ വെച്ച് തയാത്തറ നരിക്കാട്ടറ ക്ഷേത്ര കോയ്മ്മ മാരുടെയും ആചാര സ്ഥാനികരുടെയും ജന പദങ്ങളുടെയും സാന്നിധ്യത്തിൽ മൂലപ്പള്ളി കൊല്ലൻ വിനോദ് ചടങ്ങ് നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഐക്കോടൻ കേശവൻ, ജനറൽ കൺവീനർ പ്രകാശൻ പുതുക്കൈ, ഐക്കോട്ട് കിഴക്കേ വീട് തറവാട് ചെയർമാൻ രാധകൃഷ്ണൻ നായർ,പള്ളിക്കൈ രാമചന്ദ്രൻ നായർ, ഐക്കോടൻ രാമചന്ദ്രൻ നായർ, ട്രഷറർ ബി കണ്ണൻ മാസ്റ്റർ, ബാലൻ അടുക്കത്തിൽ, കുഞ്ഞികൃഷ്ണൻ ഞെക്ലിയിൽ, സദാശിവ ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗങ്ങളും ഭാരവഹികളും നേതൃത്വം നൽകി.
No comments