പരിശീലനം നൽകി
ചൈൽഡ് ഫ്രണ്ട്ലി പോലീസ് ക്ലബ്ബ് രൂപീകരിക്കുന്നതിന്റെ ഭാഗമായി അപ്പർ പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം നല്കി. നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ, സ്റ്റുഡന്റ് പോലീസ് കാഡറ്റ് മാതൃകയിൽ വിദ്യാലയങ്ങളിൽ അടുത്ത വർഷം തുടങ്ങുന്ന ക്ലബിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
കുട്ടികൾക്കു നേരെയുളള അതിക്രമം, വിദ്യാലയങ്ങളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, വീടുകളിൽ നിന്നും കുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെ കുട്ടികളുടെ അതിപ്രസരം, ലഹരി ഉപയോഗം എന്നിവ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് രൂപീകരിക്കുന്നത്. ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസ്സർ പ്രദീപ് കെ.വി യുടെ അധ്യക്ഷതയിൽ ചൈൽഡ് ഫ്രണ്ട്ലി ജില്ലാ കോർഡിനേറ്റർ സബ് ഇൻസ്പെക്ടർ രാമകൃഷ്ണൻ. കെ ഉദ്ഘാടനവും വിശദീകരണവും നടത്തി. അധ്യാപകനായ മോഹനൻ പി.പി. ആശംസ നേർന്നു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും, അസ്സി. ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസ്സർ ശ്രീദേവി.വി. നന്ദിയും പറഞ്ഞു. രവീന്ദ്രൻ . പി സബ്. ഇൻസ്പെക്ടർ സൈബർ സെൽ, സിവിൽ എക്സൈസ് ഓഫീസ്സർ ചാൾസ് ജോസ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
No comments