Breaking News

വാഹനാപകടം: കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

പയ്യന്നൂർ വെള്ളൂരിൽ ദേശീയ പാതയിൽ ടാങ്കർ ലോറി മോട്ടോർ ബൈക്കിൽ ഇടിച്ച് കാഞ്ഞങ്ങാട് കുശാൽനഗർ സ്വദേശിയായ യുവാവ് മരിച്ചു. കുശാൽനഗർ പോളിടെക്നിക്കിന് സമീപം താമസിക്കുന്ന പുല്ലൂർ ജലീൽ( 45 )ആണ് മരിച്ചത്. ഇന്ന് രാത്രി ദേശീയപാതയിലാണ് അപകടം നടന്നത്. യുവാവ് സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി ഇടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാംസ വ്യാപാരിയായിരുന്നു. വിസറ്റിംഗ് വിസയിൽ ഗൾഫിൽ പോയിരുന്ന ജലീൽ കഴിഞ്ഞ ആഴ്ചയാണ് നാട്ടിൽ തിരിച്ചെത്തിയത്. പുല്ലൂർ അബ്‌ദുൽ റഹ്മാന്റെ മകനാണ്. മാതാവ് സുഹ്റ.
ഭാര്യ :ഹാജറ മക്കൾ: മുഹമ്മദ്, സഹദിയ, ബിലാൽ

No comments