കളക്ടറേറ്റ് മാർച്ച് 20ന്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 20ന് നടത്തുന്ന കാസർഗോഡ് കലക്ടേറ്റ് മാർച്ചിന് നീലേശ്വരത്ത് ചേർന്ന മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് (നന്മ)കാസറഗോഡ് ജില്ലാ കമ്മറ്റി രൂപരേഖ തയ്യാറാക്കി.
ജില്ലാ പ്രസിഡൻറ് പിനാൻ നീലേശ്വരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നന്മ സംസ്ഥാന വൈ.പ്രസിഡൻറ് കെ.എൻ. കീപ്പേരി , ജവഹർ മുരളി, കെ.എം. ശ്രീധരൻ , ബാലകൃഷ്ണൻ ചെറുവത്തൂർ, ആർ. കെ.മണ്ണൂർ, ശിവരാജ് ആലുവ, യമുന കെ. നായർ , ചിത്രകല,ബാബു കുന്നത്ത്, വിജയൻ നീലേശ്വരം, സഞ്‌ജയ് ബാബു, ജനൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. 60 വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുക, ജില്ലകൾ തോറും കലാകാര സഹകരണ സംഘങ്ങൾ രൂപീകരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്പെഷ്യൽ ടീച്ചർമാരുടെ വെട്ടിക്കുറച്ച ശമ്പളം പുന:സ്ഥാപിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 20ന് കേരളത്തിലെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ച് നടക്കും.
No comments