കനൽ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു
കോളേജ് കാമ്പസുകളിൽ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും പടന്നക്കാട് കാർഷിക കോളേജിലെ എൻ.എസ്. എസ് യൂണിറ്റും സംയുക്തമായി കനൽ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ഡീൻ ഡോ.ടി.സജിത റാണി ഉദ്ഘാടനം ചെയ്തു. ഡോ.പി. കെ. മിനി, അൻസി വിജിന, കെ.നീത, കെ. നസ്രിയ, പി. സുകുമാരി, കെ. അസ്മ , വിസ്മയ രാജ്, ഡെറിൻ സജി എന്നിവർ സംസാരിച്ചു. സ്വയം പ്രതിരോധം, ലിംഗ സമത്വം എന്നീ വിഷയങ്ങളിൽ
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും സി. പി. കെ. പ്രസീത, ടി. ആർ. രമ്യത, ടി. വി. സജിത ട്രെയിനർ ഷൈജിത്ത് കെ. എന്നിവർ പ്രായോഗിക പരിശീലനം നൽകി. എൻ എസ് എസ് പ്രോഗ്രം ഓഫീസർ കെ. ഒ. സ്മിത, ഡോ.കെ. പി. ശിവജി എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി ചെറു നാടകം അവതരിപ്പിച്ചു.
No comments