ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി
ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നീലേശ്വരം വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡണ്ട് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.പത്രവായന പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. പത്ര ഏജൻറുമാർക്ക് ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തുക, പത്രം ആവശ്യപ്പെടാതെ കൂട്ടി അയക്കുന്ന പത്രസ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധസമരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപിനാഥൻ മുതിരക്കാൽ, ഡി.രാജൻ, ജില്ലാ സെക്രട്ടറി ടി.പി ജനാർദ്ദനൻ, ജനാർദ്ദനൻ യു ,കെ.വി.മധു കൊടക്കാട്, പ്രകാശൻ കാഞ്ഞങ്ങാട് സൗത്ത്, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. പഴയ ഏജൻറുമാരായ ഡി.കൃഷ്ണൻ, ഡി.എം കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്ന് സംസ്ഥാന പ്രസിഡണ്ട് പി.കെ സത്താറിനെ ആദരിച്ചു.
No comments