നീലേശ്വരം പൊതുജന വായനശാല പുസ്തക ചർച്ച സംഘടിപ്പിച്ചു
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പൊതുജന വായനശാലയുടെ 75-ാം വാർഷികാഘോഷവും വിദ്വാൻ കെ.കെ നായർ ജന്മശതാബ്ദി ആഘോഷത്തിനും തുടക്കം കുറിച്ചുകൊണ്ട് അക്ഷരക്കൂട്ടം ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തക ചർച്ച സംഘടിപ്പിച്ചു. നീലേശ്വരം മാരാർ സമാജം ഹാളിൽ നടന്ന പരിപാടിയിൽ ബിന്ദു മരങ്ങാടിന്റെ കൂട് സ്വപ്നം കാണുന്ന കിളികൾ എന്ന പുസ്തകമാണ് ചർച്ചയ്ക്ക് എടുത്തത്. കെ കമലാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ.വി സജീവൻ പുസ്തകത്തെ പരിചയപ്പെടുത്തി. ചടങ്ങിൽ കഥാകാരി ബിന്ദു മരങ്ങാട്, ടി.വി സജീവൻ, എം.മധുസൂദനൻ, കെ.സരിത തുടങ്ങിയവർ സംസാരിച്ചു. കെ.തങ്കമണി ടീച്ചർ സ്വാഗതം പറഞ്ഞു.
No comments