Breaking News

3വ്യത്യസ്ത സർക്കാർ വകുപ്പുകളിൽ തെരഞ്ഞെടുക്കപ്പെട്ട് ഡോ. അശ്വതി

കാഞ്ഞങ്ങാട്ടെ ഡോ: അശ്വതിക്കും കുടുംബത്തിനും ഇത് സന്തോഷനിമിഷമാണ്. യു പി എസ് സി നടത്തിയ കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയിൽ 180 റാങ്ക് നേടി കേഡർ അലോക്കേഷനിൽ റയിൽവേയിൽ ഗ്രൂപ്പ് എ കാറ്റഗറിയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ ആയി തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത് കഴിഞ്ഞ ആഴ്ചയാണ്.അതിനിടെയാണ് 2 ദിവസം മുമ്പ് കേന്ദ്രസർക്കാരിന്റെ തന്നെ ഇ എസ് ഐ ഇൻഷുറൻസ് മെഡിക്കൽ ഓഫീസറായി 36 റാങ്കോടെ തെരഞ്ഞെടുക്കപ്പെട്ട ലിസ്റ്റ് വന്നത്. തൊട്ടടുത്ത ദിവസം കേരള പി എസ് സി വഴി മെഡിക്കൽ ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട വിവരവും വന്നു.
ഗവർമെന്റ് സീറ്റിൽ തൊടുപുഴ അൽ-അസർ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്റ്റിംക്ഷനോടെ എംബിബിസ് പാസായ അശ്വതി കോളേജിലെ ബെസ്ററ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ് കൂടിയായിരിരുന്നു. പെരിയ സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടറാണ്. 
മാവുങ്കാൽ നെല്ലിത്തറ അടുക്കം സ്വദേശിയും പേ ടീയെമ്മിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ പ്രിയേഷ് മോഹന്റെ ഭാര്യയാണ് ഡോ: അശ്വതി.
കോഴിക്കോട് ബേപ്പൂരിലെ ശങ്കരൻകുട്ടിയുടെയും അജിതയുടേയും മകളാണ്.

No comments