പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ കൂലി കുടിശ്ശിക ഉടൻ വിതരണം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നീലേശ്വരം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പൽ ഓഫീസ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. കെ വി സുധാകരൻ അധ്യക്ഷത വഹിച്ചു. പി എം സന്ധ്യ, സി സി കുഞ്ഞിക്കണ്ണൻ,എ ബാലകൃഷ്ണൻ, പി ജാനകി , കെ രാധ, വിനയരാജ്, പി പി ലത എന്നിവർ സംസാരിച്ചു. വി വി ശ്രീജ സ്വാഗതം പറഞ്ഞു.
No comments