പൾസ് പോളിയോ :പരിശീലനനം നടത്തി
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വച്ച് 2024 മാർച്ച് 3ന് നടക്കുന്ന ദേശീയ പൾസ് പോളിയോ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി പോളിയോ തുള്ളി മരുന്ന് നൽകുന്ന വളണ്ടിയർ മാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന 38 ഓളം വരുന്ന ബൂത്തിലെ അംഗൻവാടി, ആശാ, സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലന നൽകിയത്. പരിശീലന പരിപാടിയിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ. ടി മനോജ് അധ്യക്ഷത വഹിച്ചു. വാക്സിൻ കോൾഡ് ചെയിൻ മാനേജ്മെന്റിനെ കുറിച്ച് സംസാരിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ എന്നിവർ വളണ്ടിയർമാർക്കുള്ള പരിശീലനം നൽകുകയും പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.
No comments