Breaking News

സൗഹൃദ ക്രിക്കറ്റ് മൽസരം

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 14-ാമത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിന് നീലേശ്വരത്ത് തുടക്കമായി. ചിറപ്പുറം മിനിസ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം നീലേശ്വരം സിഐ കെ.പി ശ്രീഹരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായർ അധ്യക്ഷനായി. സി സിഎൻ ചെയർമാൻ കെ. പ്രദീപ്കുമാർ, മാനേജിംഗ് ഡയറക്ടർ ടി.വി മോഹനൻ സിഒഎ നീലേശ്വരം മേഖലാ പ്രസിഡണ്ട് എം.ശ്രീധരൻ എന്നിവർ സംസാരിച്ചു. സിഒഎ നീലേശ്വരം മേഖലാ സെക്രട്ടറി സിപി ബൈജുരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.

No comments