പ്രതിമാസയോഗം നടത്തി
കേരള സീനിയർ സിറ്റിസൺ ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പെൻഷൻ തീരെ അപര്യാപ്തമായതിനാൽ വയോജന പെൻഷൻ ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് നാരായണൻ നായർ അധ്യക്ഷത വഹിച്ചു. ഇടയിലും രാധാകൃഷ്ണൻ നമ്പ്യാർ, ഇ തമ്പാൻ നായർ, പി.വി. ഗോപാലകൃഷ്ണൻ മാസ്റ്റർ, പ്രകാശൻ കൊട്ര എന്നിവർ പ്രസംഗിച്ചു. റിട്ട. പഞ്ചായത്ത് സെക്രട്ടറിയും കില ഫാക്കൽറ്റിയുമായ വി.കെ. രാമചന്ദ്രൻ, ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കെ.വി എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. സെക്രട്ടറി പി.യു കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈ: പ്രസി ആർട്ടിസ്റ്റ് എ.കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.
No comments