Breaking News

പ്രതിഷേധ പ്രകടനം നടത്തി

ജീവനക്കാരേയും അധ്യാപകരേയും വഞ്ചിച്ച സംസ്ഥാന ബജറ്റിനെതിരായും, ആനുകൂല്യ നിഷേധത്തിനെതിരായി ജനുവരി 24 ന് യു ടി ഇ എഫ് നടത്തിയ പണിമുടക്കത്തിൽ പങ്കെടുത്ത നേതാക്കളെ സസ്പെൻഡ് ചെയ്തതിലും പ്രതിഷേധിച്ച് യുടി ഇ എഫ് പ്രവർത്തകർ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എസ് ഇ യു സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ബ്രിജേഷ് പൈനി , ശശി കമ്പല്ലൂർ, സെയ്ഫുദീൻ, ജയപ്രകാശ് പി ടി, റെനിൽസൺ തോമസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് വിജയകുമാരൻ നായർ, പ്രവീൺ , സാദിഖ്, മുഹമ്മദ് അലി, എം ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.

No comments