വയോജന സംഗമം നടത്തി
നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ
രണ്ടാം ബാല്യം എന്ന പേരിൽ
വയോജന സംഗമം നടത്തി. നീലേശ്വരം കോട്ടപ്പുറം ബേക്കൽ റിവേറ ഹൗസ് ബോട്ടിൽ നടന്ന സംഗമം കാഞ്ഞങ്ങാട് ഡി വൈ എസ് പി വിനോദ്.എം.പി ഉദ്ഘാടനം ചെയ്തു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ശ്രീഹരി കെ.പി അധ്യക്ഷത വഹിച്ചു.സബ് ഇൻസ്പെക്ടർ വിശാഖ് .ടി, പ്രദീപ്. കെ.വി (എ എസ് ഐ.) , കേരള പോലീസ് അസോസിയേഷൻ ജോ. സെക്രട്ടറി പ്രമോദ്. ടി.വി. ,സീനിയർ സിറ്റിസൺ ഫോറം നീലേശ്വരം യൂണിറ്റ് ഭാരവാഹികൾ ആയ പ്രൊഫസർ ചന്ദ്രശേഖരൻ , ഗോപാലകൃഷ്ണൻ മാസ്റ്റർ, സ്വയംപ്രഭ കെയർ ടേക്കർ സിമി. പി ജി , വയോമിത്രം സ്റ്റാഫ് നഴ്സ് ടിനു മേരി തോമസ്സ് , ജൂനിയർ ഹെൽത്ത് നേഴ്സ് ശ്രുതി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
No comments