Breaking News

ഗീതാജ്ഞാനയജ്ഞം തുടങ്ങി

നീലേശ്വരം ചിന്മയ മിഷന്റെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കര ഭഗവതി ക്ഷേത്രത്തിൽ ഗീതാജ്ഞാനയജ്ഞം തുടങ്ങി. സ്വാമി വിശ്വാനന്ദസരസ്വതിയുടെ കാർമികത്വത്തിൽ നടക്കുന്ന പരിപാടി 
ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ രമേശൻ.പി  കനത്താട് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു.   ഡോ: കെ.സി.കെ. രാജ (ട്രസ്റ്റി , ചിന്മയമിഷൻ നീലേശ്വരം) അദ്ധ്യക്ഷത വഹിച്ചു. മിഷൻ സെക്രട്ടറി  ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ക്ഷേത്രം ട്രസ്റ്റ് മെമ്പർ കുഞ്ഞിക്കണ്ണൻ.എം ആശംസയും മാതൃസമിതി പ്രസിഡന്റ് ഉഷ.കെ.ടി  നന്ദിയുംപറഞ്ഞു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ 6.30 വരെയാണ് യജ്ഞം. ഫെബ്രുവരി 9 വെള്ളിയാഴ്ച സമാപിക്കും.

No comments