ത്വക് രോഗ നിർണയ ക്യാമ്പ് നടത്തി
നീലേശ്വരം നഗരസഭയുടെയും നീലേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുഷ്ഠരോഗ നിവാരണവുമായി ബന്ധപ്പെട്ടു കൊണ്ട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് സൗജന്യ ത്വക്ക് രോഗ നിർണയം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ടി.വി. ലത അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ശ്രീജ വി. വി ക്യാമ്പിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡർമറ്റോളജിസ്റ്റ് ഡോക്ടർ അരുൺ പി വി വിവിധ ത്വക്ക് രോഗങ്ങളെ കുറിച്ചും യഥാസമയം ചികിത്സിക്കേണ്ട ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ. ടി മനോജ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ നന്ദിയും പ്രകാശിപ്പിച്ചു. എൽ. എച്. ഐ ഉഷ പി , ജെ. എച്ച്. ഐ. മാരായ രമേശൻ കെ എം, രഞ്ജിത് ടി , ബാബു കെ എസ് , ജെപിഎച്ച്എൻ. പുഷ്പജ.പി ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
No comments