Breaking News

കുടുംബസംഗമവും പഠന ക്ലാസും നടത്തി

ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ കുടുംബ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ 
കുടുംബ സംഗമം തീരുമാനിച്ചു.
സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ ഉൽഘാടനം ചെയ്തു.
ഓട്ടോ തൊഴിലാളികൾ ഇന്ന് നേരിടുന്ന വിഷമതകളെ കുറിച്ചും കേന്ദ്രസർക്കാരിൻ്റെ തെറ്റായ മോട്ടോർ നിയമം മൂലം തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചും സി ഐ ടിയു സംസ്ഥാന സെക്രട്ടറി ടി.കെ രാജൻ ക്ലാസ്സെടുത്തു. കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ഗിരി കൃഷ്ണൻ , കെ. ഉണ്ണി നായർ, പി സുകുമാരൻ , ടി.വി നാരായണൻ ശ്രീധരൻ ചോയ്യങ്കോട്
എം.വി ബാബു, രാജേഷ് കെ എന്നിവർ സംസാരിച്ചു. ഒ.വി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments